ജംസ് ഡെൻ്റൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു

മനാമ: അതിനൂതന ദന്ത ചികിത്സാ സൗകര്യത്തോട്കൂടി ജംസ് ഡെൻ്റൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. സിഞ്ച് അൽ ജസീറ സൂപ്പർ മാർക്കറ്റിന് പിറകിലായി ഇബ്നു റുഷ്ദ് ക്ലിനിക് ബിൽഡിംഗിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. ദന്ത ചികിത്സാ രംഗത്ത് ഇന്ത്യയിലും വിദേശത്തുമായി പതിനഞ്ചിലേറെ വർഷത്തെ പ്രവർത്തന പരിചയമുളള ഡോ. ഷംനാദ് സി.ഐ (മോണ രോഗ ഡെൻ്റൽ ഇംപ്ലാൻ്റ് വിദഗ്ധൻ) ഡോ. രഞജിത് ബാബു (റൂട്ട് കനാൽ, കോസ്മെറ്റിക് ഡെൻറിസ്ട്രി വിദഗ്ധൻ) ഡോ. ജൂലി രാജ് (ദന്ത ക്രമീകരണ ചികിത്സാ വിദഗ്ധ) എന്നിവരുടെ സേവനം ജംസ് ഡെൻറൽ സെൻററിൽ ലഭ്യമാണ്. ഡെൻ്റൽ ചികിത്സാ രംഗത്ത് കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട സേവനം ജംസിൽ ലഭ്യമാണന്ന് മാനേജ് മെൻറ അറിയിച്ചു.
പ്രവർത്തന സമയം ശനി മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 8 മണി വരെയും, വെളളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രാത്രി 8 മണി വരെയുമാണ്.