ഡൽ‍ഹി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പി.സി ചാക്കോ രാജിവെച്ചു


ന്യൂഡൽ‍ഹി: ഡൽഹി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തെ കോൺ‍ഗ്രസിന്‍റെ ചുമതലയുണ്ടായിരുന്ന പി.സി ചാക്കോ സ്ഥാനം രാജിവെച്ചു. പാർ‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് പി.സി ചാക്കോ രാജിക്കത്ത് കൈമാറി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013−ലാണ് ഡല്‍ഹിയില്‍ കോൺ‍ഗ്രസിന്‍റെ പതനം ആരംഭിക്കുന്നതെന്ന് രാജിവെക്കുന്നതിന് മുമ്പായി ചാക്കോ പറഞ്ഞു. “എ.എ.പി കടന്ന് വന്നതോടെ കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്കിനെ മുഴുവൻ‍ അപഹരിച്ചു. അതൊരിക്കലും തിരികെ ലഭിക്കില്ല. അത് എ.എ.പിയിൽ‍ തന്നെ തുടരുകയാണ്’ ചാക്കോ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാർ‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ഡല്‍ഹി പിസിസി അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്രയും ഫലപ്രഖ്യാപനത്തിനു പിന്നാലെ രാജിവെച്ചിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed