ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിക്ക് പൗര സ്വീകരണം

മനാമ: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തുന്ന പ്രമുഖ പണ്ഡിതനും മർക്കസ് ജനറൽ മാനേജറുമായ സി.മുഹമ്മദ് ഫൈസിക്ക് ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നൽകപ്പെടുന്നു. ഫെബ്രുവരി 14 വെള്ളി രാത്രി എട്ടര മണിക്ക് മനാമ സഖയ്യ റസ്‌റ്റോറന്റ് പാർട്ടി ഹാളിൽ നടക്കുന്ന പൗരസ്വീകരണത്തിൽ ബഹ്‌റൈനിലെ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മഹത് വ്യക്തിത്വങ്ങൾ സംബന്ധിക്കും.