പ്രവാസി വോട്ട് ചേർക്കാനുള്ള വെബ്‌സൈറ്റിന്റെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് കെഎംസിസി

മനാമ : തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വേണ്ടി നൽകിയ വെബ്‌സൈറ്റ് വേണ്ട രീതിയിൽ പ്രവർത്തനരഹിതമായതിനാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം നഷ്ടമാകുന്നതായി കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി . കൃത്യമായി നൽകുന്ന വിവരങ്ങൾ പ്രിന്റ് ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിന്റിൽ വിവരങ്ങൾ അവ്യക്തമാണ് , പ്രിന്റ് ചെയ്ത കോപ്പി ഹിയറിങ്ങിനു വേണമെന്നിരിക്കെ അവ്യക്തമായ പ്രിന്റ് നൽകുന്നത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് പ്രയാസമാകുമെന്നും ഇതിനു എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പാസ്പോർട് പുതുക്കേണ്ട തിയ്യതിയും അനുവദിച്ച തിയ്യതിയും വ്യക്തമായാണ് വെബ്‌സൈറ്റിൽ നൽകുന്നതെങ്കിലും പ്രിന്റ് ചെയ്ത് കിട്ടുന്ന പേജിൽ വ്യത്യാസമാണെന്നും മലയാളത്തിൽ നൽകുന്ന പേര് പോലും വ്യക്തമായി പ്രിന്റിൽ വരുന്നില്ല എന്നതും വോട്ട് ചേർക്കുന്ന കാര്യത്തിൽ പ്രയാസമുണ്ടെന്നും ഇതിനു പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സംസ്ഥാന ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു .