യു.എ.ഇയിൽ തീപിടിത്തത്തിൽ പൊള്ളലേറ്റ് മലയാളി കുടുംബം


ഉമ്മൽ ഖുവൈൻ: യു.എ.ഇയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് മലയാളി കുടുംബം ആശുപത്രിയിൽ. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ, നീനു, മകൻ എന്നിവർക്കാണു പൊള്ളലേറ്റത്. രക്ഷപ്പെടുത്താൻ ശ്രമിച്ച ജോർദാൻ സ്വദേശിക്കും പൊള്ളലേറ്റു. ഈ സമയം നീനുവും കുഞ്ഞും അടുക്കളയിലായിരുന്നു. ഇതു കണ്ട് ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് അനിലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ അനിലിനെ ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ ആശുപത്രിയിലും തുടർന്ന് അബുദാബി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ ജോർദാൻ സ്വദേശിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീനുവും കുഞ്ഞും അപകടനില തരണം ചെയ്തു. ഷോർട് സർക്യൂട്ടാണ് കാരണം എന്നറിയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed