ബഹ്‌റൈൻ ഓ ഐ സി സി ഭരണഘടനയുടെ ആമുഖം വായിച്ച് കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു.
മനാമ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ 135 ) o ജന്മദിനം ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം വായിച്ചു ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം ഉത്ഘാടനം ചെയ്തു. മൂന്ന് നൂറ്റാണ്ടുകളിലൂടെ കടന്ന് പോയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എക്കാലത്തും ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, ഒഐസിസി നേതാക്കളായ ജി ശങ്കരപ്പിള്ള, എബ്രഹാം സാമുവേൽ, നസിം തൊടിയൂർ, മോഹൻകുമാർ, സൽമാനുൽ ഫാരിസ്, അനിൽ കുമാർ, റംഷാദ്, ഷെരിഫ് ബംഗ്ലാവിൽ എന്നിവർ പ്രസംഗിച്ചു. അനിൽ കുമാർ സാമുവേൽ മാത്യു, റോയ് മാത്യു, അബുബക്കർ, ബിവിൻ എന്നിവർ നേതൃത്വം നൽകി.