ലൗ എഫ്എം തീയേറ്ററുകളിലേക്ക്


കൊച്ചി: അപ്പാനി ശരത്ത് കേന്ദ്രകഥാപാത്രമാകുന്ന ഒരുക്കുന്ന ലൗ എഫ് എം 2020 ജനുവരി 24 ന് തീയേറ്ററുകളിലെത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് നവാഗതനായ ശ്രീദേവ് കപ്പൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്.

ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സിനില്‍ സൈനുദ്ദീന്‍ പ്രതിനായകവേഷത്തില്‍ എത്തുന്നു. ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മാഹി, കാസര്‍കോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. രചന- സാജു കൊടിയന്‍, പി. ജിംഷാര്‍, ഛായാഗ്രഹണം - സന്തോഷ് അനിമ, ഗാനരചന- കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണന്‍, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണന്‍ വാര്യര്‍, സംഗീതം - കൈതപ്രം വിശ്വനാഥന്‍.

You might also like

  • Straight Forward

Most Viewed