ഐ സി എഫ്  സ്നേഹ വിരുന്ന് സംഘടിപ്പിച്ചു 


മനാമ:ഐ സി എഫ് ബഹറിനിൽ "തിരു നബി (സ) കാലത്തിന്റെ വെളിച്ചം" എന്ന ശീർഷകത്തിൽ ഒരു മാസക്കാലമായി നടത്തി വരുന്ന മീലാദ് ക്യാമ്പയിനിന്റ് ഭാഗമായി ഐ സി എഫ് മനാമ  സെൻട്രൽ ഐ സി എഫ്  ഓഡിറ്റോറിയത്തിൽ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു .  
 നാനാ മത വിഭാഗത്തിൽ പെട്ട ഒട്ടേറെ പേർ പങ്കെടുത്തു.
ഐ സി എഫ്  മനാമ സെൻട്രൽ പ്രസിഡന്റ്  ഷാനവാസ് മദനിയുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ സംഘടന കാര്യ പ്രസിഡന്റ് അബൂബക്കർ ലത്തീഫി ഉത്ഘാടനം നിർവഹിച്ചു. ഫ്രാൻസിസ് കൈതാരത് മുഖ്യാതിഥിയായ ചടങ്ങിൽ കഥാ കൃത്  ജയചന്ദ്രൻ ചെക്കിയാട്, ടി പി വിനോദ്, ദിനേശ് മന്നിയത്, പ്രതീഷ്,  അരുൺകുമാർ, ഷിജു, അഡ്വക്കേറ്റ് ഷബീർ അലി, പ്രതീപ് വെള്ളച്ചാൽ, ജോസ്, ഷബീർ, ഹനീഫ കാസർഗോഡ്, അഷ്‌റഫ് വടകര എന്നിവർ സംസാരിച്ചു.ഹംസ മഞ്ചേശ്വർ, അബ്ദുൽ റഹീം സഖാഫി, മൻസൂർ മാസ്റ്റർ, ഹനീഫ മുല്ലപ്പള്ളി, അബ്ദുൽ റഹ്മാൻ, അബ്ദുല്ല തിരൂർ,  റഷീദ് പുന്നാട് എന്നിവർ അഥിതികളെ സൽക്കരിച്ചു.ശംസുദ്ധീൻ മാമ്പ സ്വാഗതവും, അബ്ദുൽ അസീസ് ചെറൂമ്പ നന്ദിയും രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed