ദക്ഷിണറെയിൽവേയുടെ ആദ്യ വനിത പ്രിൻസിപ്പൽ ചീഫ്ഒാപ്പറേഷൻമാനേജരായി മലയാളി

കൊച്ചി: ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഒാപ്പറേഷൻ മാനേജരായി നീനു ഇട്ടിയേരയെ നിയമിച്ചു. ദക്ഷിണ റെയിൽവേ ചീഫ് ഒാപ്പറേഷൻ മാനേജർ തസ്തികയിൽ എത്തുന്ന ആദ്യ വനിതയാണ്. ചീഫ് കൊമേഴ്സ്യൽ മാനേജർ (പാസഞ്ചർ മാർക്കറ്റിംഗ്), ചീഫ് ഫ്രൈറ്റ് ട്രാൻസ്പോർട്ടേഷൻ മാനേജർ, ചീഫ് ട്രാഫിക് പ്ലാനിങ് മാനേജർ, മധുര ഡിവിഷനൽ റെയിൽവേ മാനേജർ, തിരുവനന്തപുരം ആർആർബി ചെയർമാൻ എന്നീ നിലകളിൽ ജോലി ചെയ്തിട്ടുണ്ട്.
ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ജേതാവും 2002ൽ ഹൂബർട്ട് ഹംഫ്രി ഫെലോഷിപ്പും നേടിയിട്ടുണ്ട്. 1988 ബാച്ച് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് (ഐആർടിഎസ്) ഉദ്യോഗസ്ഥയാണ്. മാവേലിക്കരയാണു സ്വദേശം.