ഓ ഐ സി സി നെഹ്‌റു ജന്മദിനാഘോഷം സംഘടിപ്പിച്ചു 


മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ജവാഹർലാൽ നെഹ്‌റുവിന്റെ നൂറ്റിമുപ്പത്തിഒന്നാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു . ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്  പി വി രാധാകൃഷ്ണപിള്ള ഉത്ഘാടനം ചെയ്തു .രാജ്യം  ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നെഹ്‌റുവിന്റെ ദീഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടിലേക്ക് മടങ്ങി വരുവാൻ തയാറാകണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒഐസിസി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം ആശംസിച്ചു,  ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ. സി ഫിലിപ്പ്  ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ നാസർ മഞ്ചേരി,  സെക്രട്ടറി മാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, വനിതാ വിഭാഗം പ്രസിഡന്റ്‌ ഷീജാനടരാജ്, പ്രവാസി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ കുഞ്ഞൂട്ടി പൊന്നാട്,  ഒഐസിസി നേതാക്കളായ രാഘവൻ കരിച്ചേരി,  ജമാൽ കുറ്റികാട്ടിൽ, ജി ശങ്കരപ്പിള്ള, നസിം തൊടിയൂർ, ഷിബു എബ്രഹാം, നിസാർ കുന്നത്ത്കുളത്തിൽ, സുരേഷ് പുണ്ടൂർ, റംഷാദ്, അനിൽകുമാർ, ഷാജി തങ്കച്ചൻ,  ഷെരിഫ് ബംഗ്ലാവിൽ എന്നിവർ ആശംസകൾഅർപ്പിച്ചു സംസാരിച്ചു. 

You might also like

Most Viewed