കൊടുവള്ളി മണ്ഡലം കെ.എം.സി.സി മീലാദ് മീറ്റ് നടത്തി

മനാമ: ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി മീലാദ് മീറ്റും കൊടുവള്ളി മണ്ഡലം സംഗമവും സംഘടിപ്പിച്ചു. ഉമ്മുൽ ഹസ്സം ബാങ്കോക്ക് റിസപ്ഷൻ ഹാളിൽ നടന്ന പരിപാടി ബഹ്റൈൻ കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് പ്രായ വ്യത്യാസമില്ലാതെ ചെറുപ്പക്കാർക്കികയിൽ പോലും ഹൃദയാഗാത മരങ്ങൾ വർദ്ദിക്കുന്നതിനെ ഗൗരവത്തിൽ എടുക്കണമെന്നും, ആരോഗ്യ കാര്യത്തിൽ പ്രവാസികൾ കൂടുതൽ ശ്രദ്ധ കൊടുക്കണം എന്നും അദ്ദേഹം ഒാർമ്മിച്ചു. മൗലിദ് സദസ്സിന് നേതൃത്വം നൽകിയ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ നസീഹത്ത് പ്രഭാഷണം നടത്തി, സംസ്ഥാന ജനറൽ സെക്ക്രട്ടറി അസെെനാർ കളത്തിങ്കൽ, ബഹ്റൈൻ കെ.എം.സി.സി മുൻ സംസ്ഥാന ജില്ലാ നേതാക്കൾ, മണ്ധലം പഞ്ചായത്ത് നേതാക്കൾ സമസ്ത നേതാക്കൾ, പണ്ധിതന്‍മാർ സാമൂഹ്യപ്രവർത്തകർ കൊടുവള്ളി മണ്ധലത്തിലെ നിരവധി പ്രവർത്തകർ പങ്കെടുത്തു.
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫെെസൽ കോട്ടപ്പള്ളി ആശംസകൾ അറിയിച്ചു. കൊടുവള്ളി മണ്ധലം ഭാരവാഹികളായ കാദർ ജീപ്പാസ്, മുനീർ എരഞ്ഞിക്കോത്ത് , ഗഫൂർ അൽവാലി, ഫസൽ പാലക്കുറ്റി, അൻവർ സാലി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കൊടുവള്ളി മണ്ധലം പ്രസിഡണ്ട് ഷാജഹാൻ പരപ്പൻ പൊയിൽ അദ്ധ്യക്ഷത വഹിച്ചു. ഒാർഗനെെസിംഗ് സെക്ക്രട്ടറി മുഹമ്മദ് സിനാൻ സ്വഗതവും വെെസ് പ്രസിഡണ്ട് മൻസൂർ അഹമ്മദ് നന്ദിയും പറഞ്ഞു.