ബഹ്‌റൈനിലുള്ള അയൽവാസി ചതിച്ചു;പെൺവാണിഭ സംഘത്തിന് കൈമാറിയ മലയാളി യുവതിയെ എംബസിയുടെ സഹായത്താൽ രക്ഷപ്പെടുത്തി 


മനാമ:ബഹ്‌റൈനിൽ ജോലിചെയ്യുന്ന നാട്ടിലെ അയൽവാസി പെൺകുട്ടിയുടെ പ്രലോഭനങ്ങളിൽ അകപ്പെട്ട് സലൂൺ വിസയിൽ  ജോലിക്കെത്തിയ യുവതി എത്തിപ്പെട്ടത് പെൺവാണിഭ സംഘത്തിൽ.  സാമൂഹ്യ പ്രവർത്തകരുടെയും  ഐ സി ആർ എഫിന്റെയും ഇന്ത്യൻ എംബസിയുടെയും അവസരോചിതമായ ഇടപെടലിലൂടെ പെൺകുട്ടിയെ  പോലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയും സംഘം അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിൽ സംഭവം നടന്നത് .കൊല്ലം സ്വദേശിനിയായ  യുവതിക്കു ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്ന അയൽവാസി യുവതി തന്നെയാണ് ബുട്ടീഷ്യൻ ജോലി വാഗ്ദാനം ചെയ്തു  കൊണ്ട് ബഹ്റൈനിലേയ്ക്ക്  വരാൻ ക്ഷണിച്ചത്.  സ്വന്തം നാട്ടുകാരി ആയതുകൊണ്ട് പറഞ്ഞ വാക്കു വിശ്വസിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രാവിലത്തെ വിമാനത്തിൽ അവർ ബഹ്‌റൈനിൽ എത്തുകയും ചെയ്തു. ബഹ്‌റൈനിൽ എത്തിയ യുവതിയെ വിസ നൽകിയ കമ്പനി  താമസ സ്‌ഥലത്തു കൊണ്ടുപോയതിനു ശേഷം  ചില ഫ്ലാറ്റുകളിൽ ആണ് ജോലി  ചെയ്യേണ്ടതെന്നും അതിനു മുന്നോടിയായി ബ്യൂട്ടി പാർലറിൽ പോയി നന്നായി ഒരുങ്ങണമെന്നും ആവശ്യപ്പെടുകയും അദ്‌ലിയയിലെ ബ്യൂട്ടി പാർലറിൽ കൊണ്ടുചെന്നാക്കുകയും ചെയ്തു. സലൂണിൽ ആണ് ജോലി എന്ന് ആദ്യം പറഞ്ഞത് കൊണ്ട് പിനീട് വീടുകളിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടതോടെ ചില സംശയങ്ങൾ യുവതിക്ക് തോന്നി, കാര്യം അദ്‌ലിയ യിലെ സലൂണിലെ ജീവനക്കാരോട് പറയുകയും ചെയ്തു. അവരാണ്  യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് യുവതിയെ സലൂണിൽ കൊണ്ടുചെന്നാക്കിയത്   വലിയൊരു സെക്സ് റാക്കറ്റ് സംഘമാണെന്ന് വിശദമാക്കുകയും ചെയ്തത് .അതോടെ  പൊട്ടിക്കരഞ്ഞ യുവതിക്ക് സലൂണിലുള്ളവർ തന്നെ ചില മലയാളി  സാമൂഹ്യ പ്രവർത്തകരുടെ ഫോൺ നമ്പർ നൽകുകയും ചെയ്തതോടെ . ഐ സി ആർ എഫ് ടീം അംഗങ്ങൾപ്രശ്നത്തിൽ ഇടപെട്ടു.തുടർന്ന്  യുവതിയുമായി സംസാരിച്ച ഐ സി ആർ എഫ് അംഗങ്ങൾ കാര്യം ഇന്ത്യൻ എംബസിയിൽ അറിയിക്കുകയും അവർ  ബഹ്‌റൈൻ പൊലീസിന് വിവരം കൈമാറുകയും ചെയ്തു.  പോലീസ് എത്തി യുവതിയിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം  യുവതിയെ കൈമാറാൻ കാത്തുനിന്നിരുന്ന സംഘത്തെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
     ആദ്യമായി വിസയിൽ എത്തുന്നവർക്ക് ബഹ്‌റൈൻ വിമാനത്താവളത്തിൽ വച്ച് നൽകുന്ന സൗജന്യ സിം കാർഡ് യുവതിക്ക് ലഭിച്ചതാണ് യുവതിക്ക് സാമൂഹ്യ പ്രവർത്തകരുമായി സംസാരിക്കുന്നതിനും  വലിയൊരു സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനും   സാധിച്ചത്. വിസ വാഗ്ദാനം നൽകിയ യുവതിയുടെ നാട്ടുകാരി പെൺ വാണിഭ സംഘത്തിലെ കണ്ണിയോ അതുമല്ലെങ്കിൽ സംഘത്തിന്റെ ഭീഷണിക്ക് വഴങ്ങി തന്റെ മോചനം സാധ്യമാക്കാൻ വേണ്ടി മറ്റൊരു യുവതിയെ ബലിയടാക്കിയതാണോ എന്നും സംശയിക്കുന്നതായി  സംഭവത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.അദ്‌ലിയയിലെ സലൂൺ ജീവനക്കാരും കൃത്യ സമയത്തു തന്നെ മികച്ച ഇടപെടലുകൾ നടത്തിയതും കാര്യങ്ങൾ വേഗത്തിലാക്കാൻ സാധിച്ചു.

You might also like

  • Straight Forward

Most Viewed