മതസൗഹാർദ്ദത്തിന്റെ പ്രതീകമായ മുത്തപ്പൻ തെയ്യം ബഹ്‌റൈനിലും
മനാമ: സ്റ്റാർ വിഷൻ ഇവെന്റ്സ് കമ്പനിയുടെ ബാനറിൽ ശ്രീ മുത്തപ്പൻ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ "തിരുവപ്പന മഹോത്സവം 2019 " നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മത സൗഹാർദ്ദത്തിന്റെ പ്രതീകമായ കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ കെട്ടിയാടുന്ന വടക്കേ ;മലബാറിന്റെ തെയ്യക്കോലമായ മുത്തപ്പൻ തിരുവപ്പനയും വെള്ളാട്ടവും ബഹ്‌റൈൻ പ്രവാസികൾക്ക് കാണാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമാക്കുകയാണെന്ന് സംഘാടകർ പറഞ്ഞു., . 2019 ഡിസംബർ 17 (ചൊവ്വാഴ്ച) ഇസ ടൗൺ ഇന്ത്യൻ സ്കൂൾ അങ്കണത്തിലുള്ള ജഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ചാണ് തിരുവപ്പന മഹോത്സവം വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് .
മഹോത്സവത്തോടനുബന്ധിച്ച് അന്നേ ദിവസം വിവിധ കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു . നാടിന്റെ സംസ്കാരവും പൈതൃകവും ബഹ്റൈനിലെ ജനങ്ങളിൽ എത്തിക്കുന്നതിന് ഈ മഹോത്സവം ഒരു വലിയ പങ്കു വഹിക്കുമെന്ന്കരുതുന്നുവെന്നും ഏകദേശം 7000 ത്തോളം ജനങ്ങളെയാണ് ഈ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. മുത്തപ്പന്റെ ആരൂഢ സ്‌ഥാനമായ കുന്നത്തൂർ പാടിയിലെ കോലധാരികളാണ് ബഹ്‌റൈനിൽ എത്തുന്നതെന്നും മഹോത്സവത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു
ഈ മഹോത്സവത്തിന്റെ വൻ വിജയത്തിനായി താങ്കളുടെ നിസ്സീമമായ പിന്തുണയും സഹകരണവും അഭ്യർത്ഥിച്ചു കൊള്ളുന്നു. സേതുരാജ് കടയ്ക്കൽ, സുനീഷ്, റിതിൻ രാജ്, അനിൽ കുമാർ, അജിത് കുമാർ KM, ശ്രീജിത്ത്, അരുൺകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 39498114 (സുനേഷ് ) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

