ഖസാക്ക് ഇതിഹാസമാകുമ്പോൾ : പ്രഭാഷണം ഇന്ന്
മനാമ: മലയാള ഭാഷയിലും സാഹിത്യത്തിലും ആധുനികതയുടെയും നവ ആഖ്യാനത്തിന്റെയും അതിരുകളില്ലാത്ത ഭാവനയുടെ സഞ്ചാര വഴി തുറക്കുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ അമ്പതു വര്ഷം പിന്നിടുമ്പോൾ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്നും നാളെയുമായി നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഡോ .പി കെ രാജശേഖരൻ മുഖ്യ പ്രഭാഷണം നിർവഹിക്കും.
മലയാള നോവല്‍ സാഹിത്യചരിത്രത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി പകുത്ത നോവല്‍ ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായാണ് വിലയിരുത്തുന്നത്. ഭാഷാപരവും പ്രമേയപരവുമായി നോവല്‍ കാട്ടുന്ന ഔന്നത്യം തന്നെയാണ് അതിന്റെ കാരണം. പില്‍ക്കാല സാഹിത്യ രചനയെ സ്വാധീനിക്കുകയും മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിയുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം കഴിഞ്ഞ അമ്പതു വര്ഷമായി നിരന്തരം വായിക്കപ്പെടുകയും നോവലിനെ കുറിച്ച് പുതിയ നിരീക്ഷണങ്ങളും വിമർശങ്ങളും വന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഖസാക്കിന്റെ ഇതിഹാസവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തുന്നത്.
rn

