നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്‌ഥമാക്കി ബഹ്‌റൈൻ യൂനീ ഗ്ലോബൽ വിദ്യാർഥികൾ

മനാമ: 'നീറ്റ് '- 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനമായ യൂനി ഗ്ലോബൽ എജുക്കേഷണൽ സെന്ററിൽ (യു ജി ഇ സി) പരിശീലനം നേടിയ വിദ്യാർഥികൾ മികച്ച വിജയം നേടി. ഇവിടെ പരിശീലനം നടത്തിയ അൻജ ബിജു,അഞ്ജലി ജീവൻ,ശ്രീലക്ഷ്മി വേണുഗോപാൽ,അശ്വത് ശിവദാസ്,ഗോകുൽ മനോജ്,സുസ്‌ന അലി എന്നീ വിദ്യാർഥികളാണ് പ്രവേശനയോഗ്യത നേടിയത്.മെറിറ്റിൽ ലഭ്യമായ 66771 എം ബി ബി എസ് സീറ്റുകളിലേയ്ക്കും,24148 ബി ഡി എസ് സീറ്റുകളിലേയ്ക്കും നീറ്റ് പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് പ്രവേശനം നടത്തപ്പെടുന്നത്. ഈ വർഷം 15.19 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്.
നീറ്റ്,ജെ ഇ ,സാറ്റ് തുടങ്ങിയ എല്ലാ പ്രവേശന പരീക്ഷകൾക്കുമുള്ള പ്രത്യേക പരിശീലന ക്ളാസുകൾ അടുത്ത മാസം ആരംഭിക്കുന്നതാണ്.കൂടാതെ വിദ്യാർഥികൾക്കുള്ള അവധിക്കാല കമ്പ്യൂട്ടർ പരിശീലന പരിപാടി,മെഡിക്കൽ എഞ്ചിനിയറിംഗ് പരിശീലനങ്ങൾക്കും അഡ്മിഷൻ ആഗ്രഹമുള്ളവർ യു ജി ഇ സിയുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് യു ജി സി ചെയർമാൻ ജയപ്രകാശ് മേനോൻ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ 17344971 ,32332746 .