ഇസ്രയേലിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തി


 

ടെൽ അവീവ്: ഇസ്രയേലിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. ടെൽ അവീവിലുള്ള അപാർട്ട്മെന്റിലെ താമസക്കാർ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് കൊലപാതകം. മലയാളിയായ ജെറോം അർതർ ഫിലിപ്പാണ് കുത്തേറ്റ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റൊരു മലയാളി പീറ്റർ സേവ്യർ ചികിൽസയിലാണ്. 

സംഭവവുമായി ബന്ധപ്പെട്ട ഇന്ത്യക്കാരായ മറ്റു രണ്ടുപേരെ അറസ്റ്റു ചെയ്തു. ജെറോമിനൊപ്പം താമസിച്ചിരുന്നവരാണ് പിടിയിലായത്.

You might also like

  • Straight Forward

Most Viewed