കെ.എം.സി.സി അഹ് ലന്‍ റമദാന്‍ പ്രഭാഷണം മെയ് 3ന്


മനാമ: ബഹ്റൈന്‍ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി അഹ് ലന്‍ റമദാന്‍ പ്രഭാഷണം വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഉസ്താദ് അബ്ദുല്ല സലീം വാഫി കൊടുവള്ളിയാണ് പ്രഭാഷണം നടത്തുന്നത്. മെയ് 3ന് രാത്രി 8.30 മുതല്‍ 11 മണി വരെയാണ് പരിപാടി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന്‍റെ പ്രചരണാര്‍ത്ഥമാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, കെ.എം.സി.സി പ്രസിഡന്‍റ് എസ്.വി.ജലീല്‍, ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹബീബ് റഹ് മാന്‍ എന്നിവരും ബഹ്റൈനിലെ മത സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും.വെള്ളിയാഴ്ച നടക്കുന്ന അഹ് ലന്‍ റമളാന്‍ പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്ര്ത്യക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിയ വിവാഹ സംഗമങ്ങള്‍ കോഴിക്കോട് ജില്ലയിലുള്ള എല്ലാ മണ്ഡലങ്ങളിലും തണല്‍ എന്ന പേരില്‍ ഭവന നിര്‍മ്മാണം ബഹ്റൈനില്‍ നിരവധി രക്ത ദാന ക്യാമ്പുകള്‍, കൂടാതെ കോഴിക്കോട് ജില്ലയിലും മറ്റുള്ള ജില്ലകളിലും മുസാഫര്‍ നഗര്‍, ജാര്‍ഖണ്ഡ്,ബീഹാര്‍ എന്നിവിടങ്ങളിലായി 61-ഓളം കിണറുകള്‍ ആരംഭിക്കുകയും 56 കിണറുകളും 3 കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിച്ചു. മുഴുവന്‍ കിണറുകളും പൂര്‍ത്തീകരിക്കുന്നതോടു കൂടി കാല്‍ ലക്ഷത്തോളം പേര്‍ക്ക് ദാഹജലം നല്‍കാന്‍ കഴിയും. 2009 ല്‍ തുടക്കം കുറിച്ച പ്രവാസി പെന്‍ഷന്‍ പദ്ധതി, 2016ല്‍ ആരംഭിച്ച സ്നേഹപൂര്‍വ്വം സഹോദരിക്ക് എന്ന പേരിലുള്ള വിധവാ പെന്‍ഷന്‍ പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് കെ.എം.സി.സി ചെയ്തുവരുന്നതെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39881099, 33161984. എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.   കെ.കെ.സി മുനീര്‍ (കെ.എം.സി.സി സംസ്ഥാന സെക്രട്ടറി),എ.പി. ഫൈസല്‍ (കെ.എം.സി.സി ജില്ലാ പ്രസിഡന്‍റ്),ഫൈസല്‍ കോട്ടപ്പള്ളി(കെ.എം.സി.സി ജനറല്‍ സെക്രട്ടറി)ഒ.കെ.കാസിം (കെ.എം.സി.സി ജില്ലാ ട്രഷറര്‍)ഫൈസല്‍ കണ്ടീത്താഴ (കെ.എം.സി.സി ജില്ലാ ഓര്‍ഗ.സെക്രട്ടറി)അസ് ലം വടകര (കെ.എം.സി.സി ജില്ലാ വൈ.പ്രസി)അഷ്റഫ് അഴിയൂര്‍ (മീഡിയ കണ്‍വീനര്‍) തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു 
 

You might also like

Most Viewed