ദുരിത ജീവിതത്തിൽ നിന്ന് സ്വരൂപ് ലാലിന് താങ്ങായി മലയാളികള്‍


മനാമ: പാസ്പോര്‍ട്ടോ വിസയുമില്ലാതെ പതിനഞ്ചു വർഷമായി നാട്ടിലേയ്ക് തിരികെ പോകാനാവാതെ, റിഫാ സൂഖിൽ വാഹനത്തിനകത്തും കെട്ടിടങ്ങളുടെ വശങ്ങളിലുമായി ഹെർണിയ ബാധിച്ചു മരണ ഭീതിയിൽ കഴിഞ്ഞിരുന്ന പഞ്ചാബ് സ്വദേശിയായ സ്വരൂപ് ലാല്‍ ആശ്വാസമായി മലയാളി സാമൂഹ്യ പ്രവർത്തകർ. സൂഖിൽ ഫർണിച്ചർ കച്ചവടം നടത്തുന്ന നൗഫൽ വില്ല്യാപ്പളിയും, സലീം പയോളിയുമാണ് സ്വരൂപിന്റെ  ദുരവസ്ഥ  തിരിച്ചറിഞ്ഞ് സഹായിക്കാനായി മുന്നിട്ടിറങ്ങിയത്. ഇരുവരും സാമൂഹിക പ്രവർത്തകനായ ദീപക്ക് മേനോന്റെയും,  സുധിർ തിരുനിലത്തിന്റെയും സാഹയത്തോടെ ഇയാളെ വിദഗ്ദ ചികിത്സക്കായി സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടോപ്പം ഐ.സി.ആര്‍.എഫ് അംഗം രാജേഷ് ശർമയുടെ ഇടപെടലുകളും സഹായകരമായി.  സ്വരൂപിന്റെ നാട്ടിലേക്കുള്ള മടക്കത്തിനായി  ബഹ്‌റൈൻ ഇന്ത്യൻ എംബസിയില്‍   ഔട്ട്‌ പാസ്സിനും  സ്വജന്യ  ടിക്കറ്റിനുമായി അപേക്ഷ സമർപ്പിച്ചപ്പോള്‍ സ്വരൂപിന്റെ അവസ്ഥ മനസ്സിലാക്കിയ എംബസി അധികൃതര്‍ വേഗത്തില്‍ തന്നെ ഔട്ട്‌ പാസ്സ്  നടപടികൾ പൂർത്തിയാക്കി നല്ഡകുകയും ചെയ്തു. 
 
തന്നെ മരണത്തിൽ നിന്നും കരകയറ്റിയ ബഹ്‌റൈനിലെ ഇന്ത്യക്കാരോടും നടപടികൾ  വേഗത്തിലാക്കിയ ഇന്ത്യൻ എന്പസിയോടും സാമൂഹ്യ പ്രവർത്തകരോടുമുള്ള നന്ദി അറിയിക്കുന്പോൾ തന്നെ   തിരികെ നാട്ടിലെത്തുന്പോൾ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കിടുന്നു. തുടർചികിത്സക്ക്  ഭാവി ജീവിതത്തിനും ബഹ്‌റൈനിലെ സുമനസുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്ന സ്വരൂപ് ലാലിനെ സഹായിക്കാന്‍ താല്പര്യമുള്ളവർ നൗഫൽ വില്ല്യാപ്പളിയുമായി  39036678 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.

You might also like

Most Viewed