ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ മെയ് 1ന്

മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ( FAT ) വിഷു ഈസ്റ്റർ പ്രോഗ്രാമും മെയ് ദിനാഘോഷവും സംഘടിപ്പിക്കുന്നു. മെയ് 1 നു വൈകുന്നേരം 6 .30 നു സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ് ഹാളിലാണ് പരിപാടി നടക്കുന്നത്. പ്രവാസലോകത്തു കൂടുതലായി കണ്ടുവരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ജനങ്ങളിൽ വേണ്ട അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. കൃത്യം 6 .30 നു തുടങ്ങുന്ന സെമിനാറിന് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ പ്രശസ്ത കാർഡിയോളോജിസ്റ് ഡോ. സോണി ജേക്കബ് നേതൃത്വം നൽകുന്നു. സെമിനാറിന് ശേഷം നിരവധി കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി തോമസ് കാട്ടുപറമ്പിൽ, വർഗീസ് ഡാനിയേൽ എന്നിവർ ജനറൽ കൺവീനർമാരായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.കൂടുതൽ വിവരങ്ങൾക്ക് 39531135 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.