കാർഡിയാക് കെയർ ഗ്രൂപ്പിന്റെ ഒന്നാം വാർഷികവും “ഹൃദയ സ്പർശംസെമിനാറും “മെഡിക്കൽ ക്യാമ്പും


മനാമ: ബഹ്‌റൈൻ കാർഡിയാക്ക് കെയർ ഗ്രൂപ്പിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തുമ്പമൺ പ്രവാസി അസോസിയേഷൻ, തുമ്പക്കുടം ബഹ്റൈൻ, സൗദി ചാപ്റ്റർ & അലിയ ഫ്ലവർസ് എന്നിവരുടെ സഹകരണത്തോടെ മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ട് 4മണി മുതൽ 8 വരെ സനദിലുള്ള ടി എം സി ക്യാമ്പിൽ വച്ച് “ഹൃദയ സ്പർശം 2019 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഹൃദയ സംബന്ധമായ എല്ലാ സംശയ നിവാരണങ്ങൾക്കുമായി 4 സെഷനുകൾഉണ്ടായിരിക്കുന്നതാണ്. കാർഡിയാക് ക്ലാസ്, വീഡിയോ പ്രസന്റേഷൻ ചോദ്യത്തിനുള്ള സെഷൻ, സിപിആർ പ്രാക്ടീസ്. 4 മണിക്ക് കാർഡിയാക് സെമിനാറോടെ പരിപാടി ആരംഭിക്കുന്നതാണ്. ഇത് പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. നിഖിൽ ഷാ ഹിന്ദിയിലും ഇംഗ്ലീഷിലും ക്ലാസെടുക്കും. ഡോ. സോണി ജേക്കബ് കൺസൾട്ടന്റ്കാർഡിയോളജിസ്റ്റ് അമേരിക്കൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ സംസാരിക്കും.ഡോക്ടർ പ്രവീൺകുമാർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ സംസാരിക്കും.ഡോ. ബാബു രാമചന്ദ്രൻ (സർവീസ് ലൈൻ ഹെഡ് / ലൈസൻസി ഫിസിഷ്യൻ, കമ്മ്യൂണിറ്റി ഔട്ട്റീച്ച് −അംവാജ് ക്ലിനിക്, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ)

ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ബോധവൽക്കരണം നടത്തുന്നതാണ്. ശശികല ശശികുമാർ,(നഴ്സ് അഡൈ്വസർ, ക്യു ഐ കോർഡിനേറ്റർ, ഐടിസി കോഓർഡിനേറ്റർ ഇൻസ്ട്രക്ടർ)− സി.പി.ആർ. എങ്ങിനെ നിങ്ങൾക്കും ചെയ്യാൻ സാധിക്കും എന്നതിനെ സംബന്ധിച്ച് ക്ലാസ്സ്‌ എടുക്കുന്നതാണ്. ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

You might also like

  • Straight Forward

Most Viewed