ബഹ്‌റൈനിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രാഫിക് ലൈറ്റ് പരിഷ്കരണം ഇന്നുമുതല്‍

മനാമ. ബഹ്‌റൈനിലെ ട്രാഫിക് സിഗ്നലുകളിൽ ചുവന്ന വെളിച്ചം തെളിയുന്നതിന് മുന്നായി മൂന്നു സെക്കൻഡ് സമയം പച്ചവെളിച്ചം മിന്നിത്തിളങ്ങുന്നത് പരീക്ഷിക്കുന്നു. ഇന്ന് മുതൽ അൽ ഫത്ത ഹൈവേ - മനാമ ഷെയ്ഖ് ദൈജ് അവന്യു ഇന്റർസെക്ഷനിലും, റിഫാ വാലി അൽ അഹദ് ഹൈവേ വാദി അൽ സെയിൽ ട്രാഫിക് ജംക്ഷനിലും ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുന്നത്. ഡ്രൈവർമാർക്ക് വാഹനങ്ങളുടെ അമിതവേഗത കുറച്ചു സുരക്ഷിതമായി നിർത്താൻ വേണ്ടിയുള്ള അധികമുന്നറിയിപ്പ് നൽകുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. വിജയകരമാണെങ്കിൽ എല്ലാ സിഗ്നലിലേക്കും ഇത് വ്യാപിപ്പിക്കും എന്ന് മുനിസിപ്പാലിറ്റി അഫയേഴ്സ്, അർബൻ പ്ലാനിങ് മിനിസ്ട്രി റോഡ് പ്ലാനിംഗ് ആൻഡ് ഡിസൈൻ ഡയറക്ടർ കാധിം അബ്ദുൽ ലത്തീഫ് അറിയിച്ചു.