അക്രമം ഉപേക്ഷിച്ചാൽ കേരളത്തിലും സി.പി.ഐ.എമ്മുമായി സഹകരിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ

മലപ്പുറം: അക്രമം ഉപേക്ഷിച്ചാൽ കേരളത്തിലും സി.പി.ഐ.എമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മലപ്പുറത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അക്രമം അവസാനിപ്പിക്കാൻ സി.പി.ഐ.എം തയ്യാറായാൽ സഹകരിക്കാൻ തയ്യാറാണ്. അക്രമം ഉപേക്ഷിക്കണമെന്ന ഒരു ഉപാധിയാണ് മുന്നോട്ട് വയ്ക്കുന്നത്. അക്രമം അവസാനിപ്പിക്കാൻ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് സി.പി.ഐ.എമ്മാണ് എന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരെ പിണറായി വിജയൻ യാതൊരു പ്രതികരണവും നടത്താത്തത് ഭയം ഉള്ളതുകൊണ്ടാണ് എന്നും മുല്ലപ്പള്ളി പറഞ്ഞു.