അംഗനശ്രീയായി നികേത വിനോദ് ;14 അംഗനമാരുടെ കലാമാമാങ്കത്തിന് പരിസമാപ്തിയായി
മനാമ:വിവാഹിതരായ 14 ഓളം വീട്ടമ്മമാർ അവരുടെ സർഗ്ഗസൃഷ്ടിപരമായ കഴിവുകൾ മാറ്റുരച്ചു വേദിയിൽ തകർത്താടിയപ്പോൾ ബഹ്‌റൈനിലെ കലാസ്വാദകർക്കു വേറിട്ട അനുഭവം സമ്മാനിച്ച ബഹ്‌റൈൻ കേരളീയ സമാജം സർക്കാസിസ് അംഗനശ്രീയ്ക്ക് പരിസമാപ്തിയായി .വാശിയേറിയ നിരവധി റൗണ്ടുകളോടെ നടന്ന മത്സരത്തിന്റെ ഫിനാലെയിൽ നികേത വിനോദ് അംഗനശ്രീ പട്ടം സ്വന്തമാക്കി. ഷഫീല യാസർ ഫസ്റ്റ് റണ്ണർ അപ്പായും,സൗമ്യ സജിത്ത് സെക്കൻഡ് റണ്ണർ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.പ്രാഥമിക മത്സരമടക്കം ഇതിനകം ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ പതിനാല് വനിതകളും പരമ്പരാഗത ഭാരതീയ വസ്ത്രാലങ്കാരം, മുഖാമുഖം എന്നീ മത്സരങ്ങളായിരുന്നു അവസാനമായി അഭിമുഖീകരിച്ചത്.
ഓരോ മത്സരം കഴിയുന്തോറും കൂടുതൽ ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി മികച്ച പ്രകടനം നടത്തുവാൻ ഓരോ മത്സരാർത്ഥിക്കും കഴിഞ്ഞു വെന്നത് കാണികളും മത്സരാർഥികളും വിധികർത്താക്കളും ഒരുപോലെ സമ്മതിച്ചിരുന്നു.
കഴിഞ്ഞ മാസം ഒന്നിനാണ് മത്സരങ്ങൾ ആരംഭിച്ചത്. മത്സര പരമ്പരകളുടെ ഭാഗമായി മത്സരാർത്ഥികൾക്കുള്ള വിവിധ ശില്പശാലകളും സർഗ്ഗാത്മ - വ്യക്തിത്വ വികസന ക്ലാസ്സുകളും വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ചിരുന്നു..നിലവിലെ സമാജം ഭരണ സമിതിക്കു കീഴിൽ കഴിഞ്ഞ ഒരു വർഷക്കാലം വനിതാ വേദി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഔപചാരിക സമാപനം കൂടി ഫിനാലെയ്‌ക്കൊപ്പം നടന്നു.
സമാപന സമ്മേളനത്തിൽ വെച്ച് മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാനവിതരണവും നടത്തി .പ്രശസ്ത ചലച്ചിത്ര താരം നിമിഷ സ ജയൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി

