നാറ്റോയുടെ ഡിസംബർ സമ്മേളനം ലണ്ടനിൽ

നാറ്റോയുടെ ഡിസംബറിൽ നടക്കുന്ന സമ്മേളനത്തിന് ലണ്ടൻ വേദിയാവും. നാറ്റോയുടെ 70ാം വാർഷികത്തിന്റെ സന്ദർഭത്തിൽ, സമ്മേളനത്തിന് വേദിയാവാൻ അനുമതി നൽകിയ യു.കെക്ക് നന്ദി അറിയിക്കുന്നതായി നാറ്റോയുടെ പശ്ചിമ വിഭാഗം സൈനിക മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
നാറ്റോയുടെ പ്രശ്നങ്ങൾ ചർച്ചക്ക് വെക്കാൻ പറ്റിയ അവസരമാണ് ലണ്ടൻ സമ്മേളനമെന്ന് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. നാറ്റോയുടെ ആദ്യ ആസ്ഥാനം സ്ഥിതി ചെയ്തിരുന്നത് ലണ്ടനിലായിരുന്നു. നാറ്റോയുടെ 12 സ്ഥാപക രാജ്യങ്ങളിൽ ഒന്നായ യു.കെക്ക് സഖ്യ രാജ്യങ്ങളിൽ അനിഷേധ്യ സ്ഥാനമാണുള്ളതെന്നും ജെൻസ് സ്റ്റോൾട്ടൻബർഗ് ചൂണ്ടിക്കാട്ടി.