ബഹ്‌റൈൻ രാജാവിന് ലോക യുവജന ഫോറത്തിലേക്ക് ഈജിപ്റ്റ് പ്രസിഡന്റിന്റെ ക്ഷണം


മനാമ : നവംബറിൽ ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ നടക്കുന്ന ലോക യുവജന ഫോറത്തിന്റെ രണ്ടാം പതിപ്പിൽ പങ്കെടുക്കാൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേ അൽ സിസിയിൽ നിന്നുള്ള ക്ഷണ കത്ത് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന് ലഭിച്ചു.
 
ഇന്നലെ സഫ്രിയ പാലസിൽ നടന്ന യോഗത്തിൽ ബഹ്റൈനിലെ ഈജിപ്ഷ്യൻ അംബാസിഡർ സുഹ മുഹമ്മദ് ഇബ്രാഹിം റെഫാത്ത് അദ്ദേഹത്തിന് ക്ഷണക്കത്ത് കൈമാറി. ക്ഷണം സ്വീകരിച്ച ഹമദ് രാജാവ്, ബഹ്റൈനും ഈജിപ്റ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഊഷ്മളതക്ക് നന്ദി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഈജിപ്ഷ്യൻ സംസ്കാരത്തെയും ചരിത്രത്തെയും പ്രകീർത്തിച്ച അദ്ദേഹം വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഈജിപ്തിന്റെ നിര്ണായക സ്വാധീനത്തെ പ്രശംസിക്കുകയും ചെയ്തു. നാഗരികത കെട്ടിപ്പടുക്കുകയും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുകയും, അറിവുകൾ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നും യുവജങ്ങളോട് രാജാവ് ആഹ്വാനം ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed