യാത്രയായത് ആദിയുമൊത്തുള്ള പരിപാടി ബാക്കിയാക്കി

മനാമ: ബഹ്‌റൈനിൽ പല തവണ പരിപാടികൾക്കായി എത്തിയിട്ടുള്ള ബാലഭാസ്കർ ഏറ്റവും ഒടുവിൽ ഫോർ പി എം ന്യൂസിന്റെ ആഭിമുഖ്യത്തിൽ മെന്റലിസ്റ്റ് ആദിയുമായുള്ള ഒരു സ്റ്റേജ് ഷോയും നടത്താൻ പദ്ധതിയിട്ടിരുന്നു. ആദർശ് എന്ന ആദിയുമായി ഇക്കാര്യം ഫോർ പി എം ന്യൂസ് മാനേജുമെന്റ് സംസാരിക്കുകയും പോസ്റ്റർ അടക്കം ഡിസൈൻ ചെയ്യുകയുമുണ്ടായി. യു എ ഇ ,ഖത്തർ എന്നിവിടങ്ങളിൽ എല്ലാം മെന്റലിസ്റ് ആദിയുമായുള്ള പരിപാടികൾ നടക്കുന്ന വിവരം ആദർശ് ബഹ്‌റൈൻ ഫോർ പി എം ന്യൂസുമായി പങ്കു വെക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ഈ പരിപാടി തീരുമാനിച്ചപ്പോൾ ബാലഭാസ്കർ തന്നെ കൂടെ ഉണ്ടാകണം എന്ന് ബഹറിനിൽ നിന്ന് ആവശ്യപ്പെട്ടതോടെ ബാലഭാസ്കറിന്റെ ഡേറ്റ് ലഭ്യമാകാൻ പ്രയാസം നേരിട്ടു. പിന്നീട് പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയ ഷോ ഈ വര്ഷം എന്ത് തന്നെയായാലും നടത്തണം എന്ന് ആദിയോട് സംഘാടകർ പറയുകയുമുണ്ടായി. എന്നാൽ ഈ ഒരു ഷോ മാത്രം നീണ്ടുപോവുകയായിരുന്നു.ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തും മെന്റലിസ്റ്റുമായ ആദി തന്നെയാണ് ഇന്നലെ അർധരാത്രി യിൽ ബാലഭാസ്കർ വിട വാങ്ങിയ കാര്യവും ഫോർ പി എം ന്യൂസിനെ അറിയിച്ചത്.