മനാമ പിങ്ക് സിറ്റിയാകും

മനാമ :കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി മനാമ നഗരത്തെ ഒക്ടോബർ മാസത്തിൽ പിങ്ക് നിറത്തിലുള്ള വെളിച്ചം കൊണ്ട് അലങ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മനാമ ദി പിങ്ക് സിറ്റി എന്ന തലക്കെട്ടിലാണ് സ്തനാർബുദ ബോധവൽക്കരണം നടത്തുന്നത്. ഒക്ടോബർ 31 വരെ നീളുന്ന പരിപാടികൾ ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. ലോകത്തിലെ പ്രധാന ക്യാൻസർ ചാരിറ്റികളെല്ലാം ഇത്തരത്തിൽ ബോധവൽക്കരണം നടത്തി വരുന്നുണ്ട്. രോഗ നിർണ്ണയം വേഗത്തിലാക്കുക , പ്രതിരോധ പ്രവർത്തനങ്ങൾ, ചികിത്സാരീതി എന്നിവയാണ് ബോധവൽക്കരണത്തിലൂടെ ചർച്ച ചെയ്യുന്നത്.