സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം കൈകോർക്കണമെന്ന് പ്രധാനമന്ത്രി


മനാമ : ഐക്യരാഷ്ട്രസഭ സ്വീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം കൈകോർക്കണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ആഹ്വനം ചെയ്തു. ലോക ഹാബിറ്റേറ്റ് ദിനാഘോഷത്തോടനുബന്ധിച്ച്, "ഖരമാലിന്യ നിർമാർജനം" എന്ന ആശയത്തെക്കുറിച്ചുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ തരത്തിലുമുള്ള വികസന പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇതിനായി അന്താരാഷ്ട്ര തലത്തിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന പ്രശ്നങ്ങളും തർക്കങ്ങളും സൃഷ്ടിച്ച നഷ്ടങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓർപ്പിച്ചു. ലോകത്തിലെ സകല ജനങ്ങളുടെയും നന്മയും സമാധാനവും ഉറപ്പുവരുത്തുന്നതിനും സുസ്ഥിര വികസന മേഖലക്കും കൂടുതൽ മുൻതൂക്കം നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ വിവിധ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിലും സുസ്ഥിര വികസനത്തിൽ സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ രാജ്യം വിജയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവിയിലേക്കുള്ള സഹകരണവും പങ്കാളിത്തവും ബഹ്റൈൻ നൽകുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ വികസന പ്രവർത്തനങ്ങൾ ആധുനികവും നൂതനവുമായ പദ്ധതികളെ അടിസ്ഥാനമാക്കിയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനാണ് ഗവൺമെന്റ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിലെ ക്ഷേമപദ്ധതികൾ വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിന് ഏറ്റവും മികച്ച ജീവിത മാർഗ്ഗങ്ങൾ ഉറപ്പുവരുത്തുന്നതിനും ശ്രമിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്ര സംഘടനയുടെ ഹ്യൂമൻ സെറ്റിൽമെന്റ് പദ്ധതിയുടെ പ്രയത്നങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. വികസനം സംബന്ധിച്ച പ്രശ്നങ്ങളിൽ അന്താരാഷ്ട്ര ശ്രദ്ധ നൽകാനും സമൂഹത്തിന്റെ പുരോഗതി മെച്ചപ്പെടുത്താനും അന്താരാഷ്ട്ര സഹകരണങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. മാലിന്യ സംസ്ക്കരണം എന്ന ആശയം ഏകോപിപ്പിക്കുകയും ഈ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സുരക്ഷിതമായ വഴികളും ഉപയോഗിച്ച് പാരിസ്ഥിതി സൗഹൃദപരമായ രീതിയിൽ പുനരുൽപ്പാദിപ്പിക്കുന്നതിന് ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed