സിംസ് ‘കളി­മു­റ്റം’ സമ്മർ­ക്യാ­ന്പ് ആരംഭി­ച്ചു­


മനാമ: സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ‘കളിമുറ്റം സമ്മർ ക്യാന്പ് ആരംഭിച്ചു. വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയവരാണ് ക്യാന്പിന് നേതൃത്വം നൽകുന്നത്. പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, ക്ലേ മോഡലിംഗ്, ആർട്ട് ആന്റ് ക്രാഫ്റ്റ്, ഡാൻസ്, വ്യക്തിത്വ വികസനം, കരാട്ടെ, അഭിനയ കളരി, ടൂറുകൾ തുടങ്ങിയവ ക്യാന്പിന്റെ ഭാഗമായി ഉണ്ടാകും. ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ജോസ് ചാലിശ്ശേരി (39594999), ആൻ ജോസ് (32313141), ജോയ് മടത്തുംപടി (39824254), ചാൾസ് ആലുക്ക (38849980) എന്നിവരുമായോ സിംസ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Straight Forward

Most Viewed