ഒ.ഐ.സി.സി ‘പ്രവാസോത്സവ് 2018’ സംഘടിപ്പിച്ചു

മനാമ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ‘പ്രവാസോത്സവ് 2018’ സംഘടിപ്പിച്ചു. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് എബ്രഹാം സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട എം.പി ആന്റോ ആന്റണി പ്രവാസോത്സവ് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ രാജ്യത്തിന്റെ പോക്ക് അപകടാവസ്ഥയിലാണെന്നും, ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭരണം രാജ്യത്ത് തിരികെ വരണമെന്നും അതിന് ഒ.ഐ.സി.സി പോലെയുള്ള പ്രവാസി സംഘടനകളുടെ കൂട്ടായ്മകൾക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്നും ആന്റോ ആന്റണി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡണ്ടും മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.കെ റോയ്‌സൺ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, സോമൻ ബേബി, തോമസ് വർഗീസ്, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, ഡോക്ടർ ജോർജ് മാത്യു, ബോബി പാറയിൽ, മാത്യൂസ് വാളക്കുഴി എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ജോൺ സ്വാഗതവും ജനറൽ കൺവീനർ ഷിബു ചെറിയാൻ നന്ദിയും അറിയിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായകരായ ചന്ദ്രലേഖ, പന്തളം സുരേഷ് എന്നിവരുടെ ഗാനമേള ഉണ്ടായിരുന്നു. പത്തനംതിട്ട ജില്ലയെപ്പറ്റിയുള്ള ഡോക്യൂമെന്ററി, ഒപ്പന, ഡാൻസുകൾ എന്നിവയും ഉണ്ടായിരുന്നു. ജില്ലയിലെ ബിസിനസ് പ്രമുഖരായ ടി.സി ജോൺ, ജോൺ മാത്യു, പത്താം ക്ലാസിലേയും പന്ത്രണ്ടാം ക്ലാസിലേയും മികച്ച വിജയം നേടിയ കുട്ടികൾ എന്നിവരെ ആദരിച്ചു. വിജയൻ റാന്നി, അനീഷ് ജോസഫ്, പ്രോഗ്രാം കൺവീനർ ജോൺസൻ ടി. ജോൺ, സോമരാജൻ, അജി പി. ജോയ്, അനിൽ ടൈറ്റസ്, ബ്രൈറ്റ് രാജൻ, രാധാമണി സോമരാജ്, അലക്സാണ്ടർ കോശി, തോമസ് കാട്ടുപറന്പിൽ, തോമസ് എബ്രഹാം, ജെയിംസ് കോഴഞ്ചേരി, സന്തോഷ് ഡാനിയേൽ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.