ഒരുമ ചികിത്സാസഹായം നൽകി

മനാമ: ഒരു മാസത്തോളം ബഹ്റൈനിലെ സൽമാനിയ ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്ന വടകര സ്വദേശി അജയന്റെ തുടർചികിത്സക്കായി ബഹ്റൈനിലെ ഒരുമ കൂട്ടായ്മ ചികിത്സാസഹായം നൽകി. പ്രവർത്തകർ സമാഹരിച്ച ധനസഹായം ഒരുമയുടെ പ്രസിഡണ്ട് സവിനേഷിൽ നിന്ന് സാമൂഹ്യ പ്രവർത്തകൻ രാമത്ത് ഹരിദാസ് ഏറ്റുവാങ്ങി.ചടങ്ങിൽ സെക്രട്ടറി സജീഷ് സോപാനം ,സജിത്ത് വെള്ളികുളങ്ങര, അവിനാഷ് വൈശാലി, വിനീഷ് മടപ്പള്ളി എന്നിവർ സംബന്ധിച്ചു.