സെന്റ് മേരീസ് കത്തീഡ്രലിൽ ബൈബിൾ ക്ലാസുകൾ ഇന്ന്‍ മുതൽ

മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന്‍ മുതൽ ജൂൺ 29 വരെ ബൈബിൾ ക്ലാസുകൾ സംഘടിപ്പിക്കുന്നു. സണ്ടേസ്കൂൾ കുട്ടികൾ പങ്കെടുക്കുന്ന ഈ ക്ലാസുകൾ കത്തീഡ്രലിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദർ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു സെക്രട്ടറി റോയി സ്കറിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേത്യത്വത്തിലാണ് ഈ വർഷത്തെ ക്ലാസുകൾ നടക്കുന്നത്. വിശുദ്ധ ബൈബിളിലെ യെശയ്യ 64:8 വാക്യം ആസ്പദമാക്കി “ദൈവം നമ്മേ മനയുന്നു” എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.
ബോംബേ കല്ല്യാൺ ഈസ്റ്റ് സെന്റ് ജോർജ്ജ് ദേവാലയ വികാരിയും അദ്ധ്യാപകനുമായ റവ. ഫാദർ ബിജോയ് ജോർജ്ജ് ആണ് ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന്റെ ഡയറക്ടർ. കുട്ടികളുടെ പ്രായമനുസരിച്ച് സീഡ്സ്, റൂട്സ്, ബഡ്സ്, ലീവ്സ്, ബ്രാഞ്ചസ്, ഫ്ളവേർസ്, ഫ്രൂട്സ് എന്നി ഏഴ് ഗ്രൂപ്പുകളിലായിട്ടാണ് ക്ലാസ്സുകൾ തിരിച്ചിരിക്കുന്നത്.
ദിവസവും വൈകിട്ട് 6.45 മുതലുള്ള സമയത്ത് വേദവായന, കഥകൾ, കളികൾ, ആക്ഷൻ സോഗ്, ക്വിസ്, സ്നേഹ വിരുന്ന്‍, ഗാന പരിശീലനം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ നടത്തുന്നു. ഒ.വി.ബി.എസ് 2018 സമാപന ദിനം ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് 29 വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതൽ സമാപന ഘോഷയാത്രയോട് കൂടി ആരംഭിക്കും. തുടർന്ന്‍ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. അന്നേ ദിവസത്തെ പൊതു സമ്മേളനത്തിന് മലങ്കര ഓർത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ അഥിതി ആയിരിക്കും. 850 കുട്ടികളും 150 അദ്ധ്യാപകരും അനദ്ധ്യാപകരും ക്ലാസിൽ പങ്കെടുക്കുമെന്ന ് ജനറല്‍ കൺവീനർ കെ. ജി. ഡാനിയേൽ, സൂപ്രണ്ട് ബെന്നി വർക്കി എന്നിവർ അറിയിച്ചു.