വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗാദിനം സംഘടിപ്പിക്കുന്നു

മനാമ : അന്താരാഷ്ട്ര യോഗാദിനത്തോട് അനബന്ധിച്ച് നാളെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ത്യൻ എംബസ്സിയും യൂത്ത്-സ്പോർട്സ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇസാടൗണിലെ സ്പോർട്സ് സിറ്റിയിൽ യോഗാദിനം ആചരിക്കും. നാളെ വൈകീട്ട് 6.30 ന് നടക്കുന്ന പരിപാടിയിൽ ലളിതമായ യോഗമുറകളുടെ പരിശീലനവും, യോഗ അഭ്യസിക്കുന്നതിനാവശ്യമായ മാർനിർദേശങ്ങളും നൽകുന്നതായിരിക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് info.bahrain@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ
ഉമ്മുൽഹസത്തിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ മെഡിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകീട്ട് 7 മണി മുതൽ 9 മണി വരെ യോഗ ദ ജേർണി ഓഫ് ദ സെൽഫ് ത്രു ദ സെൽഫ് ടു ദ സെൽഫ് എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിക്കും. യോഗയിലൂടെ ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലിതാവസ്ഥ എങ്ങിനെ നിലനിർത്താമെന്നതിനെ കുറിച്ചുള്ല കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.