മദ്രസ അദ്ധ്യാപകനെ ആദരിച്ചു

മനാമ: ഐ.സി.എഫ് ഉമ്മുൽഹസം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ അദ്ധ്യാപകൻ മൊഹിയദ്ദീൻ കുട്ടി ഹസനിയെ ഉമ്മുൽഹസം സെൻട്രൽ കമ്മിറ്റി ആദരിച്ചു. 13 വർഷത്തോളം തളരാതെയുള്ള ഹസനി ഉസ്താദിന്റെ സേവനത്തിനുള്ള അംഗീകാരം എന്ന നിലയിൽ ഐ.സി.എഫ് ഉമ്മുൽഹസം കമ്മിറ്റിയാണ് ആദരിച്ചത്. ബാങ്കോക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഉമ്മുൽഹസം കമ്മിറ്റി നൽകുന്ന ക്യാഷ് അവാർഡും ഹാദിയ അക്കാദമി പഠിതാക്കൾ നൽകിയ ക്യാഷ് അവാർഡും ഇമാം ബൂസൂരി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുസമദ് അമാനി പട്ടുവം മൊഹിയദ്ദീൻ കുട്ടി ഹസനിക്ക് കൈമാറി. 13 വർഷത്തിൽ കൂടുതലായി ഇദ്ദേഹം ഇവിടെ അദ്ധ്യാപനം തുടങ്ങിയിട്ടെന്നും, ഈ കാലയളവിൽ ബഹ്‌റൈൻ തലത്തിൽ ഒരുപാട് തവണ ഉമ്മുൽ ഹസം മദ്രസയിലെ കുട്ടികൾ റാങ്കുകൾ കരസ്ഥമാക്കിയത് ഈ അദ്ധ്യാപകന്റെ കഠിനപ്രയത്നം കൊണ്ടുതന്നെയാണെന്നും ഐ.സി.എഫ് ഉമ്മുൽഹസം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഐ.സി.എഫ് ഉമ്മുൽഹസം സെൻട്രൽ പ്രസിഡണ്ട് കൂടിയാണ്. കേരള േസ്റ്ററ്റ് എസ്.എസ്.എഫ് ഫിനാൻസ് സെക്രട്ടറി റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, സയ്യിദ് അസ്ഹർ തങ്ങൾ, സയ്യിദ് ബാഫഖി തങ്ങൾ, ഐ.സി.എഫ് നാഷണൽ ദഅവാ സെക്രട്ടറി അഷ്‌റഫ് ഹാജി ഇഞ്ചിക്കൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.