സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഭക്ഷണം വിതരണം ചെയ്തു

മനാമ: സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ടൂബ്ലിയിലെ സ്വകാര്യ കന്പനിയിൽ മാസങ്ങളായി ശന്പളവും വരുമാനവുമില്ലാതെ പട്ടിണിയിൽ കഴിയുന്ന ഇന്ത്യക്കാരുൾപ്പെടെ നൂറ് കണക്കിന് തൊഴിലാളികൾക്ക് ഭക്ഷ്യ വസ്തുക്കളും പെരുന്നാൾ ദിനത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണപ്പൊതിയും വിതരണം ചെയ്തു. പ്രസിഡണ്ട് ഇ.കെ സലിം ഉദ്ഘാടനം ചെയ്തു. സോഷ്യൽ വെൽഫയർ അസോസിയേഷൻ നേതാക്കളായ മുഹമ്മദ് അലി മലപ്പുറം, ബദറുദ്ദീൻ പൂവാർ, റാഷിദ് കെ, സിറാജുദ്ദീൻ ടി.കെ, അബ്ദുൽ ഗഫൂർ മുക്കുതല എന്നിവർ നേതൃത്വം നൽകി. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരായ ബഷീർ അന്പലായി, ജമാൽ നദ് വി ഇരിങ്ങൽ, സുബൈർ എം. എം, ജാസിർ പി.പി, സാജിദ് നരിക്കുനി, നസീം സബാഹ്, ഷിഹാബ് എന്നിവരും സംബന്ധിച്ചു.