വേൾഡ് മലയാളി കൗൺസിൽ പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണം ജൂൺ 22ന്

മനാമ: യൂറോപ്, യു.എസ്, കേരള, ഇന്ത്യ, ജർമ്മനി എന്നിവിടങ്ങളിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഔദ്യോഗിക വെബ് സൈറ്റുള്ള വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണം ജൂൺ 22ന് (വെള്ളിയാഴ്ച) വൈകീട്ട് 7 മണിക്ക് കേരള കാത്തോലിക് അസോസിയേഷൻ വി.കെ. എൽ ഹാളിൽ വെച്ച് കേരള നിയമ സഭാ സാമാജികൻ പി.സി ജോർജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ഭാരവാഹികളും, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡണ്ട് രാധാകൃഷ്ണൻ തെരുവത്ത്, കൂടാതെ ബഹ്റൈനിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഇതോടനുബന്ധിച്ച് വിവിധയിനം കലാപരിപാടികളും, വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് വനിതാ വിഭാഗത്തിന്റെ പ്രവർത്തനോദ്‌ഘാടനവും അന്നേ ദിവസം നടക്കും.
ബാബു കുഞ്ഞിരാമൻ (ചെയർമാൻ), ദീപക് മേനോൻ (പ്രസിഡണ്ട്), ആനന്ദ് ജോസഫ് (സെക്രട്ടറി), ഷിബു വർഗ്ഗീസ് (ട്രെഷറർ), പ്രേംജിത് (വൈസ് ചെയർമാൻ), സുധീർ മേനോൻ (വൈസ് ചെയർമാൻ), ഫാത്തിമ കമ്മീസ് (വൈസ് ചെയർമാൻ), വിനോദ് ഡാനിയൽ (വൈസ്പ്രസിഡണ്ട്−-അഡ്മിൻ), വിനയചന്ദ്രൻ നായർ (ഓർഗനൈസഷൻ ഡെവലപ്മെന്റ്), എബി തോമസ് കണ്ണറയിൽ ( അസോസിയേറ്റ് സെക്രട്ടറി), ബൈജു കെ.എസ് (കമ്മിറ്റി മെന്പർ) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങൾ. പരിപാടിയെക്കുറിച്ച് കൂടുതൽ അറിയാൻ ചെയർമാൻ ബാബു കുഞ്ഞിരാമൻ (39697995), പ്രസിഡണ്ട് ദീപക് മേനോൻ (39897594) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. പത്രസമ്മേളനത്തിൽ ദീപക് മേനോൻ, പോൾ സെബാസ്റ്റ്യൻ, ബാബു കുഞ്ഞിരാമൻ, രാധാകൃഷ്ണൻ തെരുവത്ത്, എബി തോമസ്, ഫാത്തിമ കമ്മീസ്, ജയ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.