എട്ട് വർഷമായി നാട്ടിൽ പോകാതെ നിന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു
മനാമ : കഴിഞ്ഞ എട്ട് വർഷമായി നാട്ടിൽ പോകാതെ നിന്ന തിരുവനന്തപുരം സ്വദേശിയായ 58കാരൻ ഹൃദയാഘാതംമൂലം നിര്യതനായി. തിരുവനന്തപുരം പാലോട് പേരയം പാലുവളളിയിൽ ജോൺ സോളമനാണ് മരിച്ചത്. 38 വർഷം മുന്പ് തന്റെ 20ാം വയസിൽ ബഹ്റൈനിലെത്തിയതാണ്. വിസ പുതുക്കാൻ കഴിയാത്തതാണ് നാട്ടിൽ പോകാൻ കഴിയാത്തതിന് കാരണമെന്നറിയുന്നു. ഭാര്യ സലിൻ ജോൺ. മക്കൾ : ഷറിൻ ജോൺ, ഷാനിൽ ജോൺ, ഷിനിൽ ജോൺ എന്നിവർ നാട്ടിലാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയാണ് ബഹ്ൈറനിലുള്ള ബന്ധു ജസ്റ്റിൻ രാജ്.

