ചൂതാട്ടം നടത്തിയ 32 ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ

മനാമ : ചൂതാട്ടം നടത്തിയ 32 ഏഷ്യൻ സ്വദേശികൾ മനാമയിൽ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യക്കടത്ത്, ചൂതാട്ടം എന്നിവ തടയാനും പൊതുധാർമ്മികതയെ സംരക്ഷിക്കാനുമുള്ള ഡിപ്പാർട്ട്മെന്റ് തലസ്ഥാനത്ത് ചൂതാട്ട പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തെ തുടർന്ന് സംഘത്തിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തതായി ഡയറക്ടർ ജനറൽ അറിയിച്ചു. ഇവരിൽനിന്ന് പണവും കണ്ടെടുത്തു. ചൂതാട്ടത്തിൽ പങ്കെടുക്കുന്നവരെ സംബന്ധിച്ച ഒരു വീഡിയോ വൈറലായതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.