പ്രോഗ്രസീവ് പാനൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മനാമ: അദ്ലിയയിലെ സ്വകാര്യ റെസ്റ്റോറന്റിൽ വെച്ച് പ്രോഗ്രസീവ് പാനൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് പ്രഭാഷകൻ രബീഹ് ഫൈസി റമദാൻ സന്ദേശം നൽകി. പ്രോഗ്രസീവ് പാനലിന്റെ ചെയർമാൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ അടക്കം മൂന്നൂറിലേറെ പേർ പങ്കെടുത്തു. കൺവീനർ ശശിധരൻ സ്വാഗതവും ഇഫ്താർ കമ്മറ്റി കൺവീനർ ബക്കർ നന്ദിയും പറഞ്ഞു.