പീ­പ്പി­ൾ­സ് ഫോ­റം ഇഫ്താർ സംഗമം സംഘടി­പ്പി­ച്ചു­


മനാമ: പീപ്പീൾസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഖ്യരക്ഷാധികാരി പന്പാവാസൻ നായർ, മാധ്യമം ന്യൂസ് എഡിറ്റർ ഷമീർ, ഫ്രണ്ട്സ് അസോസിയേഷൻ പ്രതിനിധി ഗഫൂർ മൂക്കുതല, മംഗള മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിന്നു. പ്രസിഡണ്ട് ജെ.പി ആസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റമദാൻ ആത്മശുദ്ധീകരണത്തിനും സഹജീവികളോടുള്ള കാരുണ്യം വർദ്ധിപ്പിക്കുവാനും ദാനധർമ്മങ്ങൾ നിർവ്വഹിക്കാനും സാഹോദര്യ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുവാനുമുള്ള പവിത്രമായ ദിനങ്ങളാണെന്നും പന്പാവാസൻ നായർ അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസികളുടെ താൽപ്പര്യം വളരെയധികം സന്തോഷമുളവാക്കുന്നതാണെന്നും സഹജീവികളോടുള്ള കരുണയാണ് ഏറ്റവും മഹത്വമെന്നും റമദാൻ സന്ദേശത്തിൽ ഷമീർ പറഞ്ഞു. ബഹ്‌റൈനിലെ നിരവധി സാംസ്കാരിക സംഘടനാ പ്രതിനിധികളും പീപ്പിൾസ് ഫോറം അംഗങ്ങളും ഉൾപ്പടെ 200ൽപരം പേർ പങ്കെടുത്തു. സെക്രട്ടറി ബിജുകുമാർ സ്വാഗതവും ഗഫൂർ മൂക്കുതല, ശ്രീകുമാർ, ഉപദേഷ്ടാവ് റെജിവർഗീസ് എന്നിവർ ആശംസയും വൈസ് പ്രസിഡണ്ട് ജയശീൽ നന്ദിയും പ്രകാശിപ്പിച്ചു. മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed