പടവ് കുടുംബവേദി റമദാൻ- കിറ്റ് വിതരണം നടത്തി

മനാമ: പടവ് കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ റമദാൻ− കിറ്റ് വിതരണം പ്രമുഖ പണ്ഡിതൻ സയ്യിദ് ഫക്രുദീൻ തങ്ങൾ നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷജീർ തിരുവനന്തപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് സഹൽ തൊടുപുഴ അദ്ധ്യക്ഷനായിരുന്നു.ബഹ്റൈനിൽ കുറഞ്ഞ വേതനത്തിനു ജോലി ചെയ്യുന്ന അർഹരായ തൊഴിലാളികൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്ന തെന്ന് പടവ് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരായ സോമൻ ബേബി, എസ്.വി ജലീൽ, സയ്ദ് റമദാൻ നദ്‌വി,അസൈനാർ കളത്തിങ്കൽ, ഗഫൂർ കൈപ്പമംഗലം, കെ.ടി സലിം, ജോൺ ഫിലിപ്പ്, എംപി രഘു, മോഹൻ രാജ്,ചെന്പൻ ജലാൽ, നിസാർ കൊല്ലം,ജമാൽ നദ്‌വി,അസീൽ അബ്ദുൽ റഹ്മാൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.കിംഗ് ഹമദ് ഖുർആൻ മത്സരത്തിൽ വിജയിയായ ദാർവിഷ് മുഹമ്മദ് അലി വിശിഷ്ട അതിഥിയായിരുന്നു.മുഖ്യ രക്ഷാധികാരി ഷംസ് കൊച്ചിൻ രക്ഷാധികാരി ഉമർ പാനായിക്കുളം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പടവ് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.നൗഷാദ് മഞ്ഞപ്പാറ നന്ദിയും പറഞ്ഞു.