ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്തു

മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ആസ്ഥാനത്ത് നവീകരിച്ച ബാഡ്മിന്റൺ കോർട്ട് ബഹ്റൈൻ ഫിനാൻസിംഗ് കന്പനി ജനറൽ മാനേജർ പാൻസിലി വർക്കി ഉദ്ഘാടനം ചെയ്തു. കോർട്ട് ഉപയോഗിക്കുന്നവർക്ക് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം.പ്രസിഡണ്ട് ജമാൽ നദ്വി ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം.എം സുബൈർ സ്വാഗതം പറഞ്ഞു.
കോർട്ട് നവീകരണത്തിന് നേതൃത്വം നൽകിയ മുജീബ് റഹ്മാനുള്ള ഉപഹാരം എക്സിക്യൂട്ടീവ് അംഗം എ.അഹ്മദ് റഫീഖ് നൽകി. പാൻസിലി വർക്കിക്കുള്ള ഉപഹാരം ജമാൽ നദ്വി സമ്മാനിക്കുകയും എം.എം ഫൈസൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അബ്ദുൽ ഗഫൂർ മൂക്കുതല, സി.എം മുഹമ്മദ് അലി, ഇ.കെ സലീം, എം. ബദ്റുദ്ദീൻ, സാജിദ് നരിക്കുനി, അബ്ദുല്‍ ഹഖ്, എം. ജാഫർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.