മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ : മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്തു വന്നിരുന്ന കൊല്ലം ജില്ലയിലെ പത്തനാപുരം കടുവാത്തോട് സ്വദേശി ഷിഹാബുദീൻ (47) ഹൃദയാഘാതം മൂലം സൽമാനിയ ആശുപത്രിയിൽ വെച്ച് മരിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി ഇദ്ദേഹം സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
സഹോദരൻ ഷാജഹാൻ ബഹ്റൈനിലുണ്ട്. ഭാര്യ: താജു ന്നിസ, മക്കൾ: തസ്ലീമ (20), തസ്ലീന (15), അൽ ആമീൻ (13). മൃതദേഹം നാളെ നാട്ടിലേയ്ക്ക് അയക്കും.