ഡബ്ല്യു.എഫ്.ഐ.ആർ.സി കോ-ഓർഡിനേറ്ററായിസോമൻ ബേബി
മനാമ : വേൾഡ് ഫെല്ലോഷിപ് ഓഫ് ഇന്റർ റിലീജിയസ് കൗൺസിൽ മിഡിൽ ഈസ്റ്റ് ആന്റ് ബഹ്‌റൈൻ കോ-ഓർഡിനേറ്ററായി സോമൻ ബേബിയെ നിയമിച്ചു.
സ്വാമി സദാശിവാനന്ദ പ്രസിഡണ്ടും ഫാ. റോബി കണ്ണഞ്ചിറ (സി.എം.ഐ) സെക്രട്ടറി ജനറലുമായ ആഗോള കമ്മിറ്റിയാണ് സോമൻ ബേബിയെ നാമനിർദ്ദേശം ചെയ്തത്. ഏപ്രിൽ 19 മുതൽ 21 വരെ ബംഗളൂരുവിൽ െവച്ച് നടക്കുന്ന ലോക മത സമ്മേളനത്തിൽ ബഹ്‌റൈൻ മത സൗഹാർദ്ദത്തെക്കുറിച്ച് സോമൻബേബി സമ്മേളനത്തിൽ പ്രസംഗിക്കും.

