ചെ­ളി­യിൽ താ­ഴ്ന്ന് ­പോ­യ മത്സ്യത്തൊ­ഴി­ലാ­ളി­യു­ടെ­ മൃ­തദേ­ഹം കണ്ടെ­ത്തി­


മനാമ : മത്സ്യബന്ധനം കഴിഞ്ഞ് വരുന്നതിനിടെ കടലിൽ ചെളിയിൽ താഴ്ന്നുപോയി മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി സൂസയ് സന്ത്യാഗു കിർവിൻ (29) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ മുഹറഖിലെ ഫിഷിംഗ് ഹാർബറിന് സമീപം കണ്ടെത്തിയത്.

ഏപ്രിൽ 6ന് (വെള്ളിയാഴ്ച) മത്സ്യ ബന്ധനത്തിന് പോയി തിരിച്ച് വന്ന ശേഷം ബോട്ടിന്റെ അറ്റകുറ്റപ്പപ്പണികൾക്കായി കടലിൽ നീന്തിപ്പോയതായിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ കോസ്റ്റ് ഗാർഡിൽ വിവരം അറിയിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി മത്സ്യത്തൊഴിലാളികളും കോസ്റ്റുകാർഡും ചേർന്ന് നടത്തിയ തിരച്ചിലിനൊടുൽ ഇന്ന് രാവിലെ ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർ
ഷം ജനുവരിയിലാണ് ഫൈസൽ മുഹമ്മദ് മുഹമ്മദ് അൽ നോയിമ എന്ന കന്പനിയിൽ മത്സ്യത്തൊഴിലാളിയായി ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം തുടർ നടപടികൾക്കായി പോലീസ് ഏറ്റെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed