ഗൾഫ് കിറ്റ് കൈമാറി

മനാമ: ഗുദൈബിയയിൽ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിതിൻ ദാസിന് പ്രതീക്ഷ ബഹ്‌റൈൻ ഗൾഫ് കിറ്റ് കൈമാറി. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് പോകുന്ന നിതിൻ ദാസിന് സാന്പത്തിക സഹായവും ‘പ്രതീക്ഷ ബഹ്‌റൈൻ’ നൽകുമെന്ന് കൺവീനർ സിബിൻ സലിം അറിയിച്ചു.
അപകടത്തെ തുടർന്നും, രോഗാവസ്ഥയിലും, ജയിൽ വാസത്തിന് ശേഷവും നാട്ടിലേയ്ക്ക് യാത്രയാകുന്ന ഹതഭാഗ്യരായ പ്രവാസികൾക്ക്്‍ ആശ്വാസമാണ് ‘പ്രതീക്ഷ ബഹ്‌റൈൻ’ നൽകുന്ന ‘ഗൾഫ് കിറ്റ്’. പ്രതീക്ഷ ബഹ്‌റൈൻ എന്ന സംഘടനയുടെ തുടക്കവും പ്രഖ്യാപിത ലക്ഷ്യവുമാണ് ഇത്തരം ഗൾഫ് കിറ്റുകളെന്ന് ഭാരവാഹികൾ അറിയിച്ചു.