ജീ­വകാ­രു­ണ്യത്തി­ലൂ­ന്നി­യ സന്പൂ­ർ­ണ്ണ പ്രവർ­ത്തനവർ­ഷം ലക്ഷ്യം: യു­ണൈ­റ്റഡ് പാ­നൽ


മനാമ: മാനുഷികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി കൊണ്ടുള്ള ഒരു സന്പൂർണ്ണ പ്രവർത്തനമാണ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വരും വർഷത്തേയ്ക്ക് തങ്ങൾ ആവിഷ്കരിക്കുന്നതെന്ന് യുണൈറ്റഡ് പാനൽ ചെയർമാനും പ്രസിഡണ്ട് സ്ഥാനാർത്ഥിയുമായ പി.വി രാധാകൃഷ്ണ പിള്ളയും, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി എം.പി രഘുവും വ്യക്തമാക്കി. യുണൈറ്റഡ് പാനൽ ഇന്നലെ സെഗ‍യ്യയിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് യുണൈറ്റഡ് പാനൽ ലക്ഷ്യങ്ങളെപ്പറ്റി ഭാരവാഹികൾ വിശദമാക്കിയത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ചരിത്രത്തിലെ ജീവകാരുണ്യ മനുഷ്യ സ്നേഹ പ്രവർത്തന രംഗത്തെ ഏറ്റവും സുവർണ കാലഘട്ടമായിരുന്നു ഈ പ്രവർത്തന വർഷമെന്നും ഭാരവാഹികൾ പറഞ്ഞു.

അശരണർക്ക് ആശ്രയമായ ഭവന പദ്ധതി, വീൽ ചെയറുകളുടെ വിതരണം, വിദ്യഭ്യാസ സഹായങ്ങൾ, ചികിത്സാ സഹായങ്ങൾ, നോർക്ക പ്രവർത്തനങ്ങൾ, അർഹതയുള്ളവർക്ക് സൗജന്യ യാത്ര ടിക്കറ്റുകൾ, തൊഴിൽ സ്തംഭനം ഉണ്ടായ കന്പനികളിലെ ലേബർ ക്യാന്പുകൾക്കുള്ള സഹായം തുടങ്ങി ജീവകാരുണ്യ രംഗത്ത് ബഹ്‌റൈൻ കേരളീയ സമാജം നടത്തിയ പ്രവർത്തനങ്ങൾ നിരവധിയാണ്. ഇതോടൊപ്പം കലാ സാംസ്കാരിക രംഗത്തും, കായിക വിനോദ രംഗത്തും ഒട്ടേറെ പരിപാടികളും നടത്തി. ഇവയ്ക്കെല്ലാം നേതൃത്വം നൽകിയ യുണൈറ്റഡ് പാനൽ വിപുലമായ ഒരു കർമ്മ പദ്ധതിയുമായാണ് ഇക്കുറിയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. സങ്കുചിത വ്യക്തി വിരോധത്തിന്റെ അടിസ്ഥാനത്തിൽ സമാജത്തിന്റെ വിശാല താൽപര്യങ്ങളെ ബലികഴിച്ചവരാണ് അവസരവാദ കൂട്ടുകെട്ടുകൾ ഉണ്ടാക്കി എതിർപക്ഷത്ത് നിലകൊള്ളുന്നത്. സമാജം അംഗങ്ങൾ വിശ്വസിച്ച് നൽകിയ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടി പോയവരും, ചില സങ്കുചിത ചിന്താഗതിക്കാരുമാണ് ഇന്ന് വ്യാപക കള്ള പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവ തിരിച്ചറിയുവാൻ സമാജം അംഗങ്ങൾക്ക് കഴിയുമെന്ന് യുണൈറ്റഡ് പാനൽ നേതാക്കൾ പറഞ്ഞു. 

വാർഷിക കലണ്ടർ പരിപാടികളുടെയും കാലോചിത പരിഷ്കരണവും നവീകരണവും, അശരണർക്കുള്ള ഭവന പദ്ധതിയുടെ തുടർച്ചയും പൂർത്തീകരണവും, അർഹതയുള്ള ഏഴ് ബഹ്‌റൈൻ പ്രവാസി വിദ്യാർത്ഥികൾക്ക് വർഷത്തിൽ ഒറ്റത്തവണ പഠന സ്കോളർഷിപ്പ്, 70 ബഹ്‌റൈൻ പ്രവാസി മലയാളീ വിദ്യാർത്ഥികൾക്ക് സൗജന്യ പാഠപുസ്തക −യൂണിഫോം വിതരണം, അന്തർദേശീയ വോളിബാൾ ടൂർണ്ണമെന്റ് സീസൺ 2, അന്തർദേശീയ ഷട്ടിൽ ടൂർണ്ണമെന്റ്, ബഹ്‌റൈൻ പ്രവാസികളുടെ ക്രിക്കറ് ടൂർണ്ണമെന്റ്, ബി.കെ.എസ് കായിക ദിനം, വിവിധ ഇൻഡോർ ടൂർണ്ണമെന്റുകൾ, സപ്തതി വർഷ പ്രസംഗ പരന്പര-ലീഡേഴ്‌സ് ടോക്ക് (തുടർച്ച), ഒരാഴ്ച നീണ്ടുനിൽക്കുന്ന മലയാള സാഹിത്യോത്സവവും, പ്രവാസി സാഹിത്യ പ്രേമികൾക്കായി സാഹിത്യ ക്യാന്പ്്, കരിയർ ഗൈഡൻസ്, ഗാവൽ ക്ലബ്ബ്, ബി.കെ.എസ്− ആർട്ട് കാർണിവൽ, കൊച്ചിൻ ബിനാലെ മാതൃകയിൽ വിപുലമായ കലാപ്രദർശനവും ഫെയറും സംഘടിപ്പിക്കൽ, സമാജം അംഗങ്ങളുടെ കേരളോത്സവം, നാടകോത്സവം, നാടക ക്യാന്പ്്, തീയറ്റർ ക്യാന്പ്്, ജി.സി.സിതല നാടക മത്സരം, പുതിയ സമാജം ഡയറക്ടറി, മെന്പർമാരുടെ വിവരങ്ങളടങ്ങിയ മൊബൈൽ അപ്ലിക്കേഷൻ, ലേബർ ക്യാന്പുകളിൽ കലാമേള തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വരും വർഷങ്ങളിലും ലക്ഷ്യമിടുന്നത്. അംഗങ്ങൾക്കുള്ള വാഹന പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുമെന്നും വിപുലമായ കാന്റീൻ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശ്രമം തുടരുകയും മെച്ചപ്പെട്ട കാന്റീൻ എന്ന ആവശ്യം നിറവേറ്റുകയും ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ കാലഘട്ടങ്ങളിൽ വിവിധ രംഗത്ത് കഴിവ് തെളിയിച്ചവരെയാണ് യുണൈറ്റഡ് പാനൽ സ്ഥാനാർത്ഥികളായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരും തികഞ്ഞ പരിചയ സന്പന്നരാണ്. എം.പി രഘു, പി.വി രാധാകൃഷ്ണപിള്ള എന്നിവർ ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഏറ്റവും മുതിർന്ന രണ്ട് നേതാക്കളാണ്. അവർ നേതൃത്വം നൽകുന്ന പാനലിനെ വന്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഫ്രാൻസിസ് കൈതാരത്ത്, വർഗ്ഗീസ് കാരയ്ക്കൽ, സോമരാജ്, അബ്ദുൾ റഹ്മാൻ, റഫീഖ്, രാജുകല്ലുംപുറം, ഗോപകുമാർ, എൻ.കെ മാത്യു. എം.ആർ.എസ് പിള്ള, കെ.ടി സലീം തുടങ്ങിയവരും, സ്ഥാനാർത്ഥികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed