മു­ഹറഖ് മലയാ­ളി­ സമാ­ജം പാ­ചക മത്­സരം 16ന്


മനാമ : മുഹറഖ് മലയാളി സമാജം മുഹറഖ് അൽ ഒസ്ര റെസ്റ്റോറന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പാചക മത്സരവും വിവിധ കലാപരിപാടികളും മാർച്ച് 16ന് (വെള്ളിയാഴ്ച) വൈകീട്ട് 5 മണി മുതൽ മുഹറഖ് അൽ ഒസ്ര റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും. കേരളത്തിന്റെ തനതായ ഭക്ഷണ വിഭവങ്ങളുടെ നാടൻ രുചിക്കൂട്ടുകളൊരുക്കി സംഘടിപ്പിക്കുന്ന ഈ പരിപാടികളിലെ മത്സരങ്ങളിലും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 33471452 (അൻവർ), 38852298 (ജയൻ) എന്നീ നന്പറിൽ വിളിച്ച് രജിസ്ട്രേഷൻ ചെയ്യാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

Most Viewed