എയർ ഇന്ത്യ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു

മനാമ : എയർ ഇന്ത്യ മാർച്ച് 25 മുതൽ ഒക്ടോബർ 27 വരെയുള്ള സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ദിവസേന ബഹ്‌റൈനിൽ നിന്ന് 1:20ന് പുറപ്പെടുന്ന ഫ്ളൈറ്റ് IX 474 BAH/CCJ രാത്രി 10:10ന് കോഴിക്കോട് എത്തിച്ചേരും. കോഴിക്കോട് നിന്ന് രാവിലെ 10:10 ന് പുറപ്പെടുന്ന ഫ്ളൈറ്റ് IX 473 CCJ/BAH ഉച്ചയ്ക്ക് 12ന് ബഹ്‌റൈനിൽ എത്തും.
ബഹ്‌റൈനിൽ നിന്ന് ഉച്ചയ്ക്ക് 1:20 ന് പുറപ്പെടുന്ന ഫ്ളൈറ്റ് IX 474 BAH/COK 9:45ന് കൊച്ചിയിൽ എത്തിച്ചേരും. കൊച്ചിയിൽ നിന്നും രാവിലെ 8:35ന് പുറപ്പെടുന്ന ഫ്ളൈറ്റ് IX 473 COK/BAH ഉച്ചയ്ക്ക് 12 മണിക്ക് ബഹ്‌റൈനിൽ എത്തിച്ചേരും.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9:20ന് ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്ന ഫ്ളൈറ്റ് IX 890 വൈകീട്ട് 6:25ന് മംഗലാപുരത്ത് എത്തിച്ചേരും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 6:35ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ഫ്ളൈറ്റ് IXE/BAH വൈകീട്ട് 8:20ന് ബഹ്‌റൈനിൽ എത്തിച്ചേരും.
തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11ന് ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്ന ഫ്ളൈറ്റ് AI 940 BAH/DEL രാവിലെ 5 മണിക്ക് ഡൽഹിയിൽ എത്തിച്ചേരും. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 10:15ന് പുറപ്പെടുന്ന ഫ്ളൈറ്റ് AI 939 DEL/BAH രാവിലെ 11:55ന് ബഹ്‌റൈനിൽ എത്തിച്ചേരും.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 30 കിലോഗ്രാം ബാഗേജ് അനുവദിക്കും. എയർ ഇന്ത്യ എക്സ്പ്രസിൽ ഏഴ് കിലോയും എയർ ഇന്ത്യയിൽ എട്ട് കിലോയും ക്യാബിൻ ബാഗേജ് അനുവദിച്ചിട്ടുണ്ട്. ഡ്യൂട്ടി ഫ്രീ ഇനങ്ങൾ ഉൾപ്പെടെയാണ് ഇതെന്നും എയർ ഇന്ത്യ കൺട്രി മാനേജർ കിഷോർ ജോഷി പറഞ്ഞു.