ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ : മുപ്പത്തിയഞ്ച് വർഷമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശി ചിറങ്കര മൊയ്ദ്ദീൻ ഹാജി (59) നാട്ടിൽ നിര്യാതനായി. ഈസ്റ്റ് റിഫയിൽ അബ്ദുൽ അസീസ് അലി കൺസ്ട്രക്ഷൻസ്് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
ആറ് മാസം മുൻപ് അസുഖത്തെ തുടർന്ന് നാട്ടിലേയ്ക്ക് പോയതായിരുന്നു. വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഐ.സിഎഫ് റിഫ സെൻട്രലിലെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. ഭാര്യ: റൈഹാനത്ത്, മക്കൾ: മുഹമ്മദ് ശഹീർ (ബഹ്‌റൈൻ, ശഹദിയ്യ, സാഹിറ, ശമീമ. മരുമക്കൾ: മൊയ്ദ്ദീൻ കുട്ടി, നാസർ, അശ്‌റഫ്. ഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാത്രി ഒന്പതര മണിക്ക് ഈസ്റ്റ് റിഫ സുന്നി മദ്‌റസയിൽ മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാർത്ഥനയും നടക്കും.